പാലക്കാട് : കൂറ്റനാട് എടപ്പാൾ റോഡിൽ ഒമ്പത് കടകളിൽ മോഷണം. പണം മോഷ്ടിച്ച പ്രതികള്‍ക്കായി സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം ചാലിശേരി പൊലീസ് അന്വേഷണം തുടങ്ങി.
കൂറ്റനാട് സെന്ററിലെ ഏഴ് വസ്ത്രവ്യാപാര സ്ഥാപനങ്ങളിലും, ഒരുമൊബൈൽ ഷോപ്പിലും ഉൾപ്പെടെ ഒമ്പത് കടകളിലാണ് കഴിഞ്ഞ രാത്രിയില്‍ മോഷണം നടന്നത്. സിസിടിവി ദൃശ്യങ്ങള്‍ പ്രരാരം മങ്കിക്യാപ്പും, ഗ്ലൗസും ധരിച്ചെത്തിയ മോഷ്ടാവ് ഭൂരിഭാഗം കടകളുടെയും ഗ്ലാസ് പൊട്ടിച്ചാണ് കടയുടെ അകത്ത് പ്രവേശിച്ചിരിക്കുന്നത്. വസ്ത്രവ്യാപാരി നൗഷാദ് പാദുകയുടെ സ്ഥാപനത്തിലാണ് ആദ്യത്തെ മോഷണം നടന്നത്. ഇവിെട നിന്ന് മുപ്പതിനായിരം രൂപ മോഷ്ടിച്ചു.
കടകളിലെ ഗ്ലാസും, ഫർണിച്ചറും ഉൾപ്പെടെ തകർത്തതിൽ മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി വ്യാപാരികൾ പറഞ്ഞു. ചാലിശേരി പൊലീസ് അന്വേഷണം തുടങ്ങി.
إرسال تعليق