കോഴിക്കോട് | കോഴിക്കോട് ജില്ലയില്‍ വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ഫറോക്ക് കല്ലമ്പാറ സ്വദേശിയായ ഒന്നരവയസുകാരനാണ് രോഗബാധയുണ്ടായത്. കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം.
വെള്ളത്തിലൂടെയാണ് രോഗം പടരുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഈ മേഖലയില്‍ 110 കിണറുകള്‍ ശുചീകരിച്ചിട്ടുണ്ട്. ഒന്നരവയസ്സുകാരന്റെ വീട്ടിലെ കിണര്‍ ജലം പരിശോധനക്കായി അയച്ചു.
അതേസമയം, സംഭവത്തില്‍ ആശങ്ക വേണ്ടെന്ന് ഡിഎംഒ വി വിജയശ്രീ പറഞ്ഞു. രോഗം വ്യാപിക്കുന്ന സാഹചര്യമില്ലെന്നും അവർ അറിയിച്ചു. കുട്ടിയുടെ വീട്ടിലുള്ളവർക്ക് നേരത്തെ വയറിളക്കം ഉണ്ടായിരുന്നു. കുഞ്ഞിൻെറ അസുഖം മാറാതിരുന്ന സാഹചര്യത്തിൽ പരിശോധിച്ചപ്പോഴാണ് രോഗബാധ സ്ഥിരീകരിച്ചതെന്നും അവർ വ്യക്തമാക്കി.
إرسال تعليق