പാലക്കാട് പോളിംഗ് ബൂത്തില്‍ വോട്ടിങ് യന്ത്രം തകരാറിലായി; രണ്ട് മണിക്കൂര്‍ പോളിംഗ് മുടങ്ങി

പാലക്കാട്   | വോട്ടിംഗ് കേന്ദ്രമായ പാലക്കാട് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളില്‍ യന്ത്രത്തകരാര്‍ മൂലം പോളിങ്ങ് മുടങ്ങി. ഇത് പരിഹരിക്കാനായി രണ്ടാമതെത്തിച്ച വോട്ടിങ്ങ് യന്ത്രവും തകരാറിലായി ഇതോടെ വോട്ടര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

പുലര്‍ച്ച മുതല്‍ വരിയില്‍നിന്ന പലരും ഇതേത്തുടര്‍ന്ന് വോട്ട് ചെയ്യാനാകാതെ മടങ്ങി. പിന്നീട് വിദഗ്ദ്ധരെത്തിയാണ് യന്ത്രത്തകരാര്‍ പരിഹരിച്ച് വോട്ടിങ്ങ് പുനരാരംഭിച്ചത്. രണ്ട് മണിക്കൂറോളമാണ് ഇവിടെ പോളിങ്ങ് മുടങ്ങിയത്.

Post a Comment

أحدث أقدم