കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ വീട്ടമ്മ മരിച്ചു

കല്‍പ്പറ്റ|കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന തോട്ടം തൊഴിലാളി മരിച്ചു. പുത്തൂര്‍വയലിലെ ഇഡി പോസ്റ്റുമാന്‍ മേപ്പാടി കുന്നമ്പറ്റ മൂപ്പന്‍കുന്ന് പരശുരാമന്റെ ഭാര്യ പാര്‍വതി (50) ആണ് ഇന്ന് പുലര്‍ച്ചെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ 30ന് വൈകുന്നേരമാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഇവര്‍ക്ക് പരുക്കേറ്റത്.

ചെമ്പ്ര എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്ന പാര്‍വതി ജോലി കഴിഞ്ഞ് മറ്റു തൊഴിലാളികള്‍ക്കൊപ്പം എസ്റ്റേറ്റിലൂടെ മടങ്ങുന്നതിനിടെയാണ് ആനയുടെ മുന്നില്‍പ്പെട്ടത്. ആനയുടെ ചവിട്ടേറ്റ പാര്‍വതി സമീപത്തെ കുഴിയിലേക്കു തെറിച്ചുവീണു. ഒപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടു.ആന പിന്‍വാങ്ങിയതിനു ശേഷമാണ് പരുക്കേറ്റ പാര്‍വതിയെ ആശുപത്രിയിലേക്കു കൊണ്ടുപോകാനായത്.

Post a Comment

أحدث أقدم