ടിപ്പർ ലോറിക്കടിയിൽപെട്ട് രണ്ടു വയസ്സുകാരൻ മരിച്ചു

നിലമ്പൂർ | ടിപ്പർ ലോറിക്കടിയിൽപെട്ട് രണ്ടു വയസ്സുകാരൻ മരിച്ചു. മമ്പാട് പനയംകുന്നിൽ രാവിലെ ഒമ്പതോടെയാണ് അപകടം. കാളികാവ് പോലീസ് സ്റ്റേഷന് സമീപം കുരിക്കൾ സിനാൻ – റിസ് വാന ദമ്പതികളുടെ മകൻ ഐദിൻ ആണ് മരിച്ചത്.

മമ്പാട് പനയംകുന്നിൽ ഉമ്മയുടെ വീട്ടിൽ വിരുന്നു വന്നതായിരുന്നു ഐദിൻ. പനയംകുന്നിൽ റോഡ് പ്രവർത്തിക്ക് എം സാൻ്റുമായി എത്തിയ ടിപ്പറാണ് കുട്ടിയുടെമേൽ കയറിയത്. ടിപ്പർ റിവേഴ്സ് എടുക്കുന്നതിടെ കുട്ടിയുടെ തലയിൽ കയറി ഇറങ്ങയതിനാൽ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. വീട്ടുകാരും നാട്ടുകാരും കുട്ടിയെ എടുത്ത് നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു. കൊവിഡ് പരിശോധനക്കായി സാമ്പിൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൊവിഡ് പരിശോധനക്ക് ശേഷം ഖബറടക്കും. ഐമൻ മരിച്ച ഐദിൻ്റെ ഏക സഹോദരനാണ്.

Post a Comment

أحدث أقدم