കല്ലമ്പലത്ത് നവവധു മരിച്ച സംഭവം; ദുരൂഹത തുടരുന്നു ; മകൾ ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം

തിരുവനന്തപുരം: കല്ലമ്പലത്ത് നവവധു മരിച്ച സംഭവത്തിൽ ദുരൂഹത അവസാനിക്കുന്നില്ല. ഒന്നരമാസം മുൻപാണ് വര്‍ക്കല വെന്നിക്കോട് ശാന്താമന്ദിരത്തില്‍ ഷാജി-ശ്രീന ദമ്പതികളുടെ മകളും മുത്താന സ്വദേശി ശരത്തും തമ്മിലുള്ള വിവാഹം നടന്നത്.

കഴിഞ്ഞ ദിവസമാണ് ഭര്‍തൃഗൃഹത്തില്‍ കഴുത്തും കൈഞരമ്പും മുറിഞ്ഞ് മരിച്ച നിലയിലാണ് ആതിരയെ കണ്ടത്. എന്നാല്‍ ആത്മഹത്യയെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസിന്റെ നിഗമനം.

മകള്‍ ആതിരയുടെ ഭര്‍തൃവീടായ കല്ലമ്പലത്താണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാല്‍ മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന ഉറച്ച നിലപാടിലാണ് ആതിരയുടെ അമ്മ. ആതിര മരിച്ച ദിവസം ഭർത്താവ് ശരത് പിതാവിനെയും കൂട്ടി കൊല്ലത്തു ആശുപത്രിയിൽ പോയതായിരുന്നു. ശരത്തിന്റെ അമ്മയും ആതിരയുടെ അമ്മയും ചേർന്ന് വീട്ടിൽ ആതിരയെ തിരഞ്ഞെങ്കിലും കണ്ടില്ല. തുടർന്ന് ശരത്തിനെ വിവരം അറിയിച്ചു.

ആശുപത്രിയിൽ നിന്ന് ശരത് എത്തി വീടിനുള്ളില്‍ പരിശോധന നടത്തിയപ്പോള്‍ ശുചിമുറി അകത്തുനിന്നും കുറ്റി ഇട്ടിരിക്കുന്നതായി കണ്ടു. വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് ആതിരയെ മരിച്ചനിലയില്‍ കണ്ടെത്തിയത്

Post a Comment

أحدث أقدم