മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി ; യുവതിയും കാമുകനും പോലീസ് പിടിയിൽ

ആര്യനാട് : മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 32 കാരിയും കാമുകനും പോലീസ് പിടിയിലായി. പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ചു കടന്ന് കളഞ്ഞതിന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പൊലീസ് ഇവർക്കെതിരെ കേസെടുത്തത്.

ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. പറണ്ടോട് ഒന്നാംപാലം സ്വദേശിനിയായ യുവതിയാണ് പറണ്ടോട് സ്വദേശിയായ 33കാരനൊപ്പം ഒളിച്ചോടിയത്. പ്രവാസിയായ ഭർത്താവ് അടുത്ത മാസം നാട്ടിൽ വരാനിരിക്കെയാണ് യുവതി 11ഉം 13ഉം വയസ്സുള്ള കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയത്.

വീട്ടുകാരുടെ പരാതിയെ തുടർന്ന് മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കാമുകന്റെ ആൾത്താമസമില്ലാത്ത വീട്ടിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. യുവതിയെ അട്ടക്കുളങ്ങര സബ് ജയിലിലും കാമുകനെ നെയ്യാറ്റിൻകര സബ് ജയിലിലേക്കും മാറ്റി

Post a Comment

أحدث أقدم