മതസൗഹാർദ്ദം മരിച്ചിട്ടില്ലെന്ന് തെളിയിച്ചു പൊന്നാട് ; ക്രിസ്ത്യൻ സ്ത്രീക്ക് മദ്രസയിൽ അന്ത്യശുശ്രൂഷ

കൊണ്ടോട്ടി: നാടിന്റെ മതസൗഹാർദം അവസാനിച്ചിട്ടില്ലെന്നു തെളിയിച്ച് ക്രിസ്ത്യൻ വനിതയ്ക്ക് മദ്രസയിൽ അന്ത്യശുശ്രൂഷ.

പൊന്നാട് തഹ്‌ലീമുൽ ഇസ്‌ലാം ഹയർസെക്കൻഡറി മദ്രസയിൽ ബ്രിഡ്ജറ്റ് റിച്ചാഡ്സ് എന്ന 84- കാരിക്കാണ് അന്ത്യശുശ്രൂഷ നൽകിയത്.

നാട്ടുകാർ അമ്മച്ചിയെന്നു വിളിക്കുന്ന ബ്രിഡ്ജറ്റിന് വീട്ടിൽ അന്ത്യ ശുശ്രുഷ നൽകാൻ സൗകര്യമില്ലാതെ വന്നതോടെയാണ് ഇവരുടെ മൃതദേഹം ഒരു രാത്രി മദ്രസയിൽ സൂക്ഷിക്കുകയും പള്ളിവികാരി എത്തി അന്ത്യശുശ്രൂഷ നടത്തുകയും ചെയ്തത്.

ഇതിന് മുൻപ് അയൽവാസികളായ മുസ്‌ലിം സ്ത്രീകളടക്കം എത്തി അമ്മച്ചിയെ അവസാനമായി കുളിപ്പിച്ചു. ക്രിസ്തീയ ആചാരപ്രകാരമുള്ള ചടങ്ങുകൾ പൂർത്തീകരിച്ച് മദ്രസയിൽനിന്ന് കോഴിക്കോട് വെസ്റ്റ്ഹിൽ സെമിത്തേരിയിലേക്ക് കൊണ്ടുപോയി. ടി.വി. ഇബ്രാഹിം എം.എൽ.എ. അടക്കമുള്ളവർ സ്ഥലം സന്ദർശിച്ചു

Post a Comment

أحدث أقدم