മട്ടാഞ്ചേരി (കൊച്ചി):
പാചകവാതക വില വീണ്ടും കൂടി. ഗാർഹിക ഉപഭോക്താക്കൾക്കുള്ള സിലിൻഡറിന് 25 രൂപയാണ് കൂടിയത്. കൊച്ചിയിലെ പുതിയ വില 801 രൂപയാണ്. വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും. നിലവിൽ ഗാർഹിക സിലിൻഡറിന്റെ വില 776 രൂപയായിരുന്നു. പാചക വാതകത്തിന് ഡിസംബറിന് ശേഷമുണ്ടാകുന്ന നാലാമത്തെ വർധനവാണിത്. ഡിസംബർ ഒന്നിനും ഡിസംബർ 16നും ഫെബ്രുവരി 14നും 50രുപ വീതമാണ് കൂട്ടിയത്
إرسال تعليق