
തിരുവനന്തപുരം:
കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചതിന് പിന്നാലെ സ്വർണവില കുറഞ്ഞു. പവന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 36,400 ആയി. ബജറ്റിന് മുൻപ് പവന് 160 രൂപ വർദ്ധിച്ചിരുന്നു.
ബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ 12.5 ശതമാനത്തിൽ നിന്നും 7.50 ശതമാനമായാണ് കുറച്ചത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 4550 രൂപയായി. സ്വർണകള്ളക്കടത്ത് തടയുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചത്.
Read More:ഇന്നത്തെ ജോലി അവസരങ്ങൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക👉🖱️🖱️
തുടർച്ചയായി മാറ്റമില്ലാതെ നിന്ന സ്വർണവിലയാണ് ഇന്ന് രാവിലെ ഉയർന്നത്. എന്നാൽ ബജറ്റിന് പിന്നാലെ ഉച്ചയോടെ കുറയുകയായിരുന്നു. സ്വർണത്തിന് പുറമെ വെള്ളി, ചെമ്പ് തുടങ്ങിയവയുടേയും ഇറക്കുമതി തീരുവ കുറച്ചിട്ടുണ്ട്
Read More:
إرسال تعليق