കെ ആർ എം യു കാസർകോട് ജില്ലയ്ക്ക് പുതിയ സാരഥികൾ.പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി പ്രത്യേക ക്ഷേമ പദ്ധതി പാക്കേജ‌് അനുവദിക്കണം.

കാസർകോട്. കാഞ്ഞങ്ങാട്:
പ്രാദേശിക മാധ്യമപ്രവർത്തകർക്കായി പ്രത്യേക ക്ഷേമ പദ്ധതി പാക്കേജ‌് അനുവദിക്കണമെന്ന‌ും കണ്ണൂർ സർവ്വകലാശാലക്കുകിളിലുള്ള തിരഞ്ഞടുക്കപ്പട്ട കോളേജ‌ുകളിൽ ജേർണലിസം പിജി  കോഴ്സ‌് അനുവദിക്കണമെന്നു, മാധ്യമ പ്രവർത്തകരുടെ ആദ്യ റജിസ്ട്രേഡ് ട്രേഡ് യൂണിയനായ കേരള റിപ്പോർട്ടേഴ്സ് ആന്റ് മീഡിയ പേഴ്സൺസ് യൂണിയൻ ( കെ.ആർ.എം.യു) കാസർഗോഡ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.


 പ്രസ് ഫോറം ഹാളിൽ നടന്ന സമ്മേളനം നരസഭ ചെയർ പേഴ്സൺ  കെ വി സുജാത ഉദ്ഘാടനം ചെയ‌്തു. ടി കെ നാരായണൻ അധ്യക്ഷനായി.  കാഞ്ഞങ്ങാട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലെ റിപ്പോർട്ടിംഗിന് ഒന്നാം സമ്മാനം ലഭിച്ച ഇ വി ജയകൃഷ്ണൻ (മാതൃഭൂമി )മികച്ച ഫോട്ടോഗ്രാഫറായ സുരേന്ദ്രൻ മടിക്കൈ (ദേശാഭിമാനി) അതിയാമ്പൂർ കുഞ്ഞികൃഷ്ണൻ സ്മാരക അവാർഡിനർഹനായ  ശ്യാംബാബു വെളളിക്കോത്ത് (മനോരമ)  എന്നിവരെയും യൂണിയൻ അംഗങ്ങളും ഫോക്ക‌്  ലോർ അക്കാദമി അവാർഡ‌് ജേതാവ‌ുമായ  എ വി പ്രഭാകരൻ, തൃക്കരിപ്പുർ പഞ്ചായത്തംഗമായ തിരഞ്ഞെടുക്കപ്പെട്ട ഫായീസ‌് ബീരിച്ചേരി എന്നിവർക്ക‌് ‌ യൂണിയന്റെ ഉപഹാരം നഗരസഭാ ചെയർപേ‌ഴ‌്സൺ സമ്മാനിച്ചു.  പ്രതിനിധി സമ്മേളനം കെആർഎംയു. സംസ്ഥാന ജോ  സെക്രട്ടറി പീറ്റർ ഏഴിമല ഉദ‌്ഘാടനം ചെയ‌്തു. സംസ്ഥാന കമ്മറ്റിയംഗം ഉറുമീസ‌് തൃക്കരിപ്പുർ, ഇ വി ജയകൃഷ‌്ണൻ, സുരേന്ദ്രൻ മടിക്കൈ, അനിൽ പുല്ലൂർ , സുധീഷ‌് പുങ്ങംചാൽ, പി ശ്യാംബാബു, വി വി ഗംഗാധരൻ, വൈ കൃഷ‌്ണദാസ‌്, ബാബുകോട്ടപ്പാറ, സുകുമാരൻ കരിന്തളം , മാധവൻ പാക്കം  തുടങ്ങിയവർ സംസാരിച്ചു എവി സുരേഷ‌് കുമാർ സ്വാഗതവും ഫായിസ‌് ബീരിച്ചേരി നന്ദിയും പറഞ്ഞു.

Read More👇
ഭാരവാഹികൾ ടി കെ നാരായണൻ( പ്രസിഡന്റ് )
ഫായിസ‌് ബീരിച്ചേരി, എം വി ഭരതൻ (വൈപ്രസി),
സുരേഷ‌് കുമാർ (സെക്രട്ടറി) ജോയിന്റ് സെക്രട്ടറി മാർ വൈ കൃഷ്ണദാസ്,  അബ്ദുൽ ജാഫർ മുള്ളേരിയ,
ട്രഷർ. ബാബു കോട്ടപ്പാറ.
ജില്ലാ കമ്മറ്റി അംഗങ്ങൾ : ശ്യാം ബാബു വെള്ളി കോത്ത്‌. സുധീഷ് പുങ്ങംചാൽ പി. കെ. അഷ്‌റഫ്‌. റീന വർഗീസ്. കെ. വി. പ്രഭാകരൻ.  കെ. ജയരാജൻ.

സംസ്ഥാന സമ്മേളനത്തിലേക്ക്‌ ഉറുമീസ് തൃക്കരിപ്പൂർ. വിജയൻ നീലീശ്വരം. വി. വി.ഗംഗാധരൻ. ജഗനിവാസൻ പി. എന്നിവരെ തിരഞ്ഞെടുത്തു...


Post a Comment

أحدث أقدم