പ്രളയ ഫണ്ട് തട്ടിപ്പില്‍ കുറ്റപത്രം ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചു: സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ ഏഴ് പ്രതികള്‍

കൊച്ചി: 
പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. എറണാകുളം കളക്ട്രേറ്റിലെ സെക്ഷൻ ക്ലർക്ക് വിഷ്ണു പ്രസാദ്, മഹേഷ്, സിപിഎം നേതാക്കളായ അൻവർ, നിധിൻ, ഗൗലത്ത് അടക്കമുള്ള ഏഴ് പേർക്കെതിരേയാണ് കുറ്റപത്രം. പ്രളയദുരിതാശ്വാസ ഫണ്ടിൽ നിന്നും 28 ലക്ഷത്തോളം രൂപ അക്കൗണ്ടിലേക്ക് മാറ്റി തട്ടിപ്പ് നടത്തിയെന്നാണ് കേസ്. വഞ്ചന, ഗൂഢാലോചന, പണംതട്ടൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ജില്ലാ ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. ജനങ്ങളെയും സർക്കാരിനേയും പ്രതികൾ വഞ്ചിച്ചുവെന്നതടക്കമുള്ള കാര്യങ്ങൾ 1200ഓളം പേജുള്ള കുറ്റപത്രത്തിൽ പറയുന്നു. കേസിലെ പ്രതികളെല്ലാം ജാമ്യത്തിലാണ്. നേരത്തെ കേസിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകിയത് ഏറെ വിവാദമായിരുന്നു. കേസെടുത്ത് ഒരു വർഷത്തിന് ശേഷമാണ് ജില്ലാ ക്രൈംബ്രാഞ്ച് തിങ്കളാഴ്ച മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കളക്ട്രേറ്റിലെ സെക്ഷൻ ക്ലർക്കായിരുന്ന വിഷ്ണുപ്രസാദ് മാത്രം പ്രതിയായ രണ്ടാം കേസിൽ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. 


Post a Comment

أحدث أقدم