കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിലുണ്ടായിട്ടുള്ള പഠന വിടവുകൾ പരിഹരിക്കുന്നതിന് ഭാഗമായിസമഗ്ര ശിക്ഷ കേരളം ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഇന്ന് വീട്ടിലൊരു ശാസ്ത്രലാബ് ഗണിതലാബ് സാമൂഹ്യ ശാസ്ത്ര ലാബ് എന്നീ പദ്ധതികൾക്ക് തുടക്കം കുറിച്ചു ജില്ലാതല പരിശീലനം ബേക്കൽ ബിആർസി യിൽ നടന്നു.
പരിശീലനത്തിനുശേഷം ബി.ആർ.സിതലത്തിലും സി ആർ.സി തലത്തിലും സ്കൂൾ തലത്തിലും പരിശീലനം നടക്കും ഒന്നാം തരം മുതൽ ഏഴാം തരം വരെയുള്ള എല്ലാ കുട്ടികൾക്കുംഗണിതം സാമൂഹ്യ ശാസ്ത്രം ശാസ്ത്രം എന്നീ വിഷയങ്ങളിൽ കിറ്റ് നൽകും . ഒന്നു മുതൽ ഏഴ് വരെയുള്ള കുട്ടികൾക്ക് ഗണിത കിറ്റ് കിട്ടും. അഞ്ച് ,ആറ് ,ഏഴ് ക്ലാസ്സുകളിലെ കുട്ടികൾക്ക് സാമൂഹ്യ ശാസ്ത്രകിറ്റും ശാസ്ത്ര കിറ്റും വിതരണം ചെയ്യും. .ക്ലാസ് റൂമിൽ നിന്നും ചെയ്യുന്ന നിരവധി പ്രവർത്തനങ്ങൾക്ക് വീട്ടിൽ നിന്നും പിന്തുണ ലഭിക്കുന്നതിന് വേണ്ടിയിട്ടുള്ള ലക്ഷ്യത്തോടെയാണ് ലാബ് @ ഹോം പദ്ധതി നടപ്പിലാക്കുന്നത്.
നിരീക്ഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും അറിവിൻറെ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന കുട്ടി തന്നെ ചുറ്റുപാടിൽനിന്ന് നിന്ന് പരീക്ഷണങ്ങൾക്ക് ആവശ്യമായ നിരവധി വസ്തുക്കൾ കണ്ടെത്തുകയും സമഗ്ര ശിക്ഷ കേരളം വിതരണം ചെയ്യുന്ന പരീക്ഷണ ഉപകരണങ്ങൾ കൂടി ഉപയോഗിച്ചുകൊണ്ട് ഓരോ വിദ്യാർഥിയുടെയും വീട്ടിൽ ഒരു പരീക്ഷണ ശാല ഉണ്ടാകും വിധമാണ് പരിപാടി ആവിഷ്കരിച്ചിരിക്കുന്നത്. വീട്ടിലൊരു ശാസ്ത്ര ലാബ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ബേക്കൽ ബി ആർ സി യിൽ ബേക്കൽ എ.ഇ.ഒ ശ്രീധരൻ കെ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ ശ്രീ ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. റിസോഴ്സ് അധ്യാപകരായ രാജഗോപാലൻ.പി, ജനാർദ്ദനൻ പുല്ലൂർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. നിഷാന്ത് ബാബുരാജ് സ്വാഗതവും ദിലീപ് മാഷ് നന്ദിയും പറഞ്ഞു
إرسال تعليق