മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു

മലപ്പുറം: ചങ്ങരംകുളത്ത് യുവാവ് കുത്തേറ്റ് മരിച്ചു. മുക്കുന്നത്ത് അറക്കൽ മൊയ്തുണ്ണിയുടെ മകൻ മുനീബ് (25) ആണ് മരിച്ചത്. കോലിക്കര പാടത്ത് ചൊവ്വാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം.

നെഞ്ചിലും വയറ്റിലും കുത്തേറ്റ മുനീബിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇരു വിഭാഗങ്ങൾ തമ്മിൽ നിലനിന്ന വൈരാഗ്യമാണ് കൊലയ്ക്ക് കാരണമായതെന്നാണ് വിവരം. പ്രതികൾക്കായി ചങ്ങരംകുളം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ബുധനാഴ്ച കാലത്ത് പോലീസ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും


Read More: മികച്ച മലയാളം ഡയറി ആപ്പ് ഫ്രീയായി ഡൌൺലോഡ് ചെയ്യാം CLICK HERE 🖲️



Post a Comment

أحدث أقدم