തിരുവനന്തപുരം ;
ഗായകൻ എം എസ് നസീം അന്തരിച്ചു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പക്ഷാഘാതം ബാധിച്ച് ദീർഘനാളായി ചികിത്സയിലായിരുന്നു. നിരവധി സിനിമാ‐ നാടക ഗാനങ്ങൾ പാടിയിട്ടുണ്ട്. 1987ൽ മികച്ച ഗായകനുള്ള സംഗീത നാടക അക്കാദമിയുടെ പുരസ്കാരം നേടി.
കെപിഎസിയില് നിരവധി ജനപ്രിയ നാടക ഗാനങ്ങള്ക്ക് അദ്ദേഹം ശബ്ദം പകര്ന്നു. ഭാര്യയെ ആവശ്യമുണ്ട്, അനന്തവൃത്താന്തം എന്നീ സിനിമകളില് അദ്ദേഹം പാടിയിട്ടുണ്ട്. ശിവഗിരികലാസമിതി, ചങ്ങമ്പുഴ തിയേറ്റേഴ്സ്, കോഴിക്കോട് ബ്രദേഴ്സ് എന്നീ കലാസിമിതികള്ക്കായും പാടിയിട്ടുണ്ട്. ദൂരദർശൻ പരിപാടികളിലും പങ്കെടുക്കാറുണ്ട്.സ്റ്റേജ് ഷോകളിലും പങ്കെടുക്കാറുണ്ട്.
إرسال تعليق