മിയ ഇനി കോണ്‍ഗ്രസ് നേതാവ്’; മിയ ഖലീഫയുടെ ഫോട്ടോയ്ക്ക് കേക്ക് മുറിച്ച് നല്‍കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചിത്രം മോർഫ് ചെയ്തത് miya khaleefa

ന്യൂഡല്‍ഹി: 
കേന്ദ്രസര്‍ക്കാരിനെതിരെ കര്‍ഷകര്‍ നടത്തുന്ന സമരത്തെ പിന്തുണച്ചുകൊണ്ട് നിരവധി അന്താരാഷ്ട്രതാരങ്ങളാണ് ഇതിനോടകം രംഗത്തെത്തിയത്. കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് മിയ ഖലീഫ പ്രതികരിച്ചതോടെ കോണ്‍ഗ്രസുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള താരത്തിന്റെ ഒരു ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മിയ ഖലീഫയുടെ ഫോട്ടോയ്ക്ക് കേക്ക് മുറിച്ച് നല്‍കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിയ്ക്കുന്നത് മിയ ഖലീഫ കര്‍ഷക സമരത്തെക്കുറിച്ച് സംസാരിച്ചതോടെയാണ് ഈ ചിത്രം പ്രചരിച്ചത്. ഈ ചിത്രത്തിന് എതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നിരുന്നു.


ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഈ ചിത്രത്തിന്റെ യാഥാര്‍ത്ഥ്യം പുറത്ത് വന്നിരിയ്ക്കുകയാണ്. 2017ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ ജന്മദിനത്തില്‍ കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചിത്രം മോര്‍ഫ് ചെയ്താണ് പ്രചരിപ്പിച്ചത്.

രാഹുല്‍ ഗാന്ധിയുടെ ചിത്രത്തിന് പകരമാണ് മിയ ഖലീഫയുടെ ചിത്രം വെച്ചത്. ചിത്രത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.


Post a Comment

أحدث أقدم