ആരോഗ്യപ്രവര്‍ത്തകര്‍ കൊവിഡ് വാക്‌സിനേഷന്‍ എടുക്കുന്നത് വേഗത്തിലാക്കണം: മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം | സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വാക്സിനേഷന്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ നിര്‍ദേശം നല്‍കി. പലരും കൃത്യ സമയത്ത് വാക്‌സിന്‍ എടുക്കാന്‍ എത്തുന്നില്ലെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് നടപടി. സംസ്ഥാനത്ത് രണ്ടാം ഘട്ട വാക്‌സിനേഷന്‍ തുടങ്ങാനിരിക്കെയാണ് മന്ത്രിയുടെ ഇടപെടല്‍.

കൊവിഡ് വാക്സിന്‍ സ്വീകരിക്കുന്നതിനായി കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ വാക്സിനെടുക്കുന്നതിനുള്ള തീയതി, സ്ഥലം എന്നിവയടങ്ങുന്ന മൊബൈല്‍ സന്ദേശത്തിനനുസരിച്ച് വാക്സിനേഷന്‍ കേന്ദ്രത്തില്‍ എത്തിച്ചേരണം . ചിലര്‍ നിശ്ചിത ദിവസം എത്താത്തിനാല്‍ മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെ അവസരം കൂടി നഷ്ടമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. കുത്തിവെപ്പ് എടുക്കുന്നതിന് ഏതെങ്കിലും വിധത്തിലുള്ള അസൗകര്യമുണ്ടെങ്കില്‍ ആ വിവരം വാക്സിനേഷന്‍ കേന്ദ്രത്തില്‍ മുന്‍കൂട്ടി അറിയിക്കണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Post a Comment

أحدث أقدم