തിരുവനന്തപുരം | തിരുവനന്തപുരം പാങ്ങോട് വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി. അറുപത്തിയഞ്ചുകാരനായ ശിവമണിയാണ് മരിച്ചത്.
പുഴുവരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം വിഷക്കുപ്പി കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
തിരുവനന്തപുരം പാങ്ങോടുള്ള പഴയ കമ്മ്യൂണിറ്റി ഹാളിനകത്താണ് മൃതദേഹം കണ്ടെത്തിയത്. ഇയാളെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.
إرسال تعليق