മലപ്പുറം
മുസ്ലിം ലീഗ് എന്‍ ഡി യിലേക്ക് വന്നാല്‍ സ്വീകരിക്കുമെന്ന ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രന്റെ പ്രസ്താവനക്ക് മറുപടിയുമായി പി കെ കുഞ്ഞാലിക്കുട്ടി. ആ വെള്ളം അങ്ങ് വാങ്ങിവെച്ചാല്‍ മതി. ഞങ്ങളെ ക്ഷണിക്കാന്‍ നിങ്ങള്‍ ആയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനൊപ്പമാണ് മുസ്ലിം ലീഗ്. കറകളഞ്ഞ മതേതര പാര്‍ട്ടിയാണ് ലീഗ്. ബി ജെ പിയിലേക്ക് ക്ഷണിക്കാന്‍ നല്ലത് ഇപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടിയെയാണ്. എല്‍ ഡി എഫ് സംസാരിക്കുന്നത് ബി ജെ പിയുടെ ഭാഷയിലാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Read Also: നിങ്ങൾക്ക് ഫോൺ വിളിക്കുന്നയാളുടെ ഫോട്ടോ കാണാം ഈ ആപ്പിലൂടെ ➡️INSTALL APP
إرسال تعليق