കേരളത്തില്‍ എല്‍ ഡി എഫ് വീണ്ടും അധികരത്തിലെത്തുമെന്ന് ദേശീയ മാധ്യമമായ എ ബി പി ന്യൂസ് സര്‍വേ. സി വോട്ടേഴ്‌സുമായി എ ബി പി നടത്തിയ സര്‍വേയില്‍ എല്‍ ഡി എഫിന് 83 മുതല്‍ 91 സീറ്റ് വരെ ലഭിക്കുമെന്നാണ് പറയുന്നുത്. യു ഡി എഫിന് പരമാവധി 47-55 സീറ്റുകള്‍ ലഭിക്കും. ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എക്ക് രണ്ട് സീറ്റും മറ്റുള്ളവര്‍ക്ക് രണ്ട് സീറ്റും ലഭിക്കുമെന്ന് സര്‍വേ പറയുന്നു. കൊവിഡ് കാലത്തെ പ്രവര്‍ത്തനങ്ങളും സൗജന്യ കിറ്റ് അടക്കമുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളും സര്‍ക്കാറിന് തുണയായെന്ന് സര്‍വേ പറയുന്നു.
നേരത്തെ ഏഷ്യാനെറ്റ്, ട്വന്റി ഫോര്‍ ചാനലുകള്‍ നടത്തിയ സര്‍വേയിലും എല്‍ ഡി എഫ് തുടര്‍ ഭരണം നേടുമെന്ന് പ്രവചിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ എ ബി പി സര്‍വേയും എത്തിയിരിക്കുന്നത്. കഴിഞ്ഞ തവണയുണ്ടായിരുന്നത് പോലെയുള്ള ഒരു വിജയമാണ് ഇവരടെ സര്‍വേ സൂചിപ്പിക്കുന്നത്. മൂന്ന് മുന്നണിയിലും പെടാത്ത മറ്റുള്ളവര്‍ രണ്ട് സീറ്റ് നേടുമെന്ന് സര്‍വേ പറയുന്നുണ്ട്. എറണാകുളം കേന്ദ്രീകരിച്ചുള്ള ട്വന്റി- ട്വന്റിക്കും പി സി ജോര്‍ജ് അടക്കമുള്ളവര്‍ക്കുമെല്ലാം പ്രതീക്ഷയേകുന്നതാണ്.
إرسال تعليق