മൂന്നില് രണ്ടു ഭൂരിപക്ഷമില്ലാതെ രാജ്യത്തു കോണ്ഗ്രസ് സര്ക്കാരുകള്ക്കു രക്ഷയില്ലെന്നു കോൺഗ്രസ് നേതാവ് രാഹുല് ഗാന്ധി. 10 മുതല് 15 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയാല് ബിജെപി ഭരണം അട്ടിമറിക്കുകയാണ്. കോൺഗ്രസ് എംഎൽഎമാർ പ്രലോഭനങ്ങൾക്ക് വഴങ്ങി ബിജെപിയിൽ പോകുന്നുവെന്ന് തുറന്ന് സമ്മതിക്കുന്നതായി രാഹുലിന്റെ പ്രസ്താവന.
പണം മാത്രമല്ല ജനാധിപത്യത്തിന്റെ തൂണുകളായ ജുഡിഷ്യറിയും മാധ്യമങ്ങള് പോലും ഇത്തരം അട്ടിമറിക്കു കൂട്ടുനില്ക്കുകയാണ്. ഭരണം അട്ടിമറിക്കാൻ ദേശീയ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയാണ്. കേരളത്തിൽ കേന്ദ്ര ഏജൻസികൾ നടത്തുന്ന പ്രവർത്തനങ്ങളെ പിന്തുണച്ച് സംസാരിക്കുന്ന രാഹുൽ തമിഴ്നാട്ടിൽ നേരെ തിരിച്ചാണ് അഭിപ്രായം പറഞ്ഞത്. ഒരു സ്വാധീനത്തിനും വഴങ്ങില്ലെന്നുറപ്പുള്ളതു കൊണ്ടാണ് തനിക്കുനേരെ രൂക്ഷമായ ആക്രമണം ഉണ്ടാകുന്നതെന്നും രാഹുല് ഗാന്ധി തൂത്തുക്കുടിയില് അഭിഭാഷകരുമായുള്ള കൂടിക്കാഴ്ചയില് പറഞ്ഞു.
إرسال تعليق