മുസ്ലിം ലീഗിന്‌ മൂന്ന്‌ സീറ്റുകൾ കൂടി; കോൺ. - ലീഗ്‌ യോഗത്തിൽ ധാരണ


കോഴിക്കോട് :

 മുസ്ലീം ലീഗ്-കോൺ​ഗ്രസ് സീറ്റ് വിഭജന ചർച്ച പൂർത്തിയായി. മുസ്ലീം ലീഗിന് 3 സീറ്റ് അധികം നൽകാൻ ധാരണയായതായാണ് സൂചന. ഇതോടെ ആകെ 27 സീറ്റിൽ ലീഗ് മത്സരിക്കും.

ബേപ്പൂർ, കൂത്ത് പറമ്പ്, ചേലക്കര എന്നിവയാണ് ലീ​ഗിന് പുതിയതായി ലഭിച്ച സീറ്റുകൾ. രണ്ട് സീറ്റുകൾ വെച്ചു മാറാനും കോൺ​ഗ്രസ് - ലീ​ഗ് ചർച്ചയിൽ ധാരണയായി. പുനലൂരും ചടയമം​ഗലവും വച്ചുമാറാൻ ധാരണയായി. ബാലുശ്ശേരിയും കുന്ദമം​ഗലവും തമ്മിൽ വച്ചുമാറാനും ധാരണയായി.


Read also 2021 നിയമ സഭാ തിരഞ്ഞെടുപ്പ് മൊബൈൽ ഉപയോഗിച്ച് വോട്ടർപട്ടികയിൽ പേരുണ്ടോ എന്നു പരിശോധിക്കാൻ  കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ  ആപ്പ്  Download ചെയ്യൂ Click here👉🖱️

Post a Comment

أحدث أقدم