പൂപ്പലം : ജീലാനി നഗർ സാന്ത്വന കേന്ദ്രത്തിനു കീഴിൽ പുതുതായി വാങ്ങിയ മെഡിക്കൽ ഉപകരണങ്ങളുടെ സമർപ്പണം നടത്തി. സാന്ത്വന ഓഫീസിൽ നടന്ന ചടങ്ങിൽ ഡോ.നാജിൻ ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് റഷീദ്, SYS പെരിന്തൽമണ്ണ സോൺ സാന്ത്വനം സെക്രട്ടറി മിഖ്ദാദ് പൂന്താനം എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി ചടങ്ങിൽ വഹാബ് സൈനി അധ്യക്ഷത വഹിച്ചു SYS അങ്ങാടിപ്പുറം സർക്കിൾ പ്രസിഡന്റ് ഉസ്മാൻ ശാമിൽ ഇർഫാനി ആമുഖ പ്രഭാഷണം നടത്തി.ചടങ്ങിൽ നാട്ടിലെ സാമൂഹിക കാരുണ്വ സേവന മേഖലയിലെ പ്രമുഖർ പങ്കെടുത്തു
വീൽ ചെയർ, വാട്ടർ ബെഡ്, വാക്കിംഗ് സ്റ്റിക്ക്, വാക്കർ, എയർ ബെഡ് തുടങ്ങിയവ സൗജന്യമായി ഉപയോഗത്തിന് നൽകും എന്ന് സാന്ത്വനം സെക്രട്ടറി റാഷിദ് അദനി അറിയിച്ചു
إرسال تعليق