തിരിച്ചുവരവിന് ഒരുങ്ങി ഇന്ത്യ, പരമ്പര ലക്ഷ്യമിട്ട് ഇംഗ്ലണ്ട്; നിർണായകമായ നാലാം ട്വന്റി20 ഇന്ന്


അഹമ്മദാബാദ്: 

ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി20 പരമ്പരയിലെ നിർണായകമായ നാലാം മത്സരം ഇന്ന്. അഹമ്മദാബാദിൽ ഇന്ത്യൻ സമയം രാത്രി 7നാണ് മത്സരം. പരമ്പര കൈവിടാതിരിക്കാൻ ഇന്ത്യയും സ്വന്തമാക്കാൻ ഇംഗ്ലണ്ടും കച്ചമുറുക്കുമ്പോൾ മത്സരം ആവേശകരമാകുമെന്ന് ഉറപ്പാണ്.

ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് വിജയിച്ചെങ്കിലും രണ്ടാം മത്സരത്തിൽ ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. എന്നാൽ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ട് വീണ്ടും വിജയിച്ചതോടെയാണ് നാലാം മത്സരം നിർണായകമായത്. നിലവിൽ ഇംഗ്ലണ്ട് 2-1ന് മുന്നിലാണ്. ടെസ്റ്റ് പരമ്പരയിലേറ്റ കനത്ത തോൽവിക്ക് ട്വന്റി20 പരമ്പരയിലൂടെ പ്രതികാരം ചെയ്യാനുറച്ചാകും ഇംഗ്ലണ്ട് ഇറങ്ങുക. എന്നാൽ സ്വന്തം കാണികളുടെ മുന്നിൽ ഇന്ത്യയ്ക്ക് ഇത് അഭിമാനപ്പോരാട്ടമാണ്.

ട്വന്റി20 ലൈവായി കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക➡️🖱️

ആദ്യ മൂന്ന് മത്സരങ്ങളിലും ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ടീമാണ് വിജയിച്ചതെങ്കിലും ബാറ്റിംഗ് പവർ പ്ലേയിൽ വിക്കറ്റുകൾ വീഴുന്നതും ഓപ്പണർ കെ.എൽ രാഹുലിന്റെ ഫോമില്ലായ്മയുമാണ് ഇന്ത്യയ്ക്ക് തലവേദനയാകുന്നത്. മൂന്ന് മത്സരങ്ങളിൽ നിന്നും വെറും ഒരു 1 റൺസ് മാത്രമാണ് രാഹുലിന്റെ സമ്പാദ്യം. നായകൻ വിരാട് കോഹ്‌ലിയുടെ ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

Read Also: ഇന്നത്തെ മറ്റു ടെക്‌നോളജി, ജോബ് വാർത്തകൾ അറിയാൻ ➡️CLICK HERE

Post a Comment

أحدث أقدم