താൻ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തുറന്ന പുസ്തകം പോലെ കേരളത്തിലെ ജനങ്ങള്‍ക്ക് മുമ്പിലുണ്ടെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്തതെന്നും തവനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിൽ.
താൻ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളിൽ മറച്ചു വയ്ക്കാൻ ഒന്നുമില്ലെന്നും തനിക്കെതിരെയുള്ള ആരോപണങ്ങൾ ആരോപണങ്ങളായി തന്നെ നിലനിൽക്കുകയാണ് എന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്ക് പരിമിതിയുണ്ട്. അതിനാൽ സർക്കാർ സംവിധാനങ്ങളിലൂടെ മാത്രമേ ഇതിന് സാധിക്കൂ. സംസ്ഥാന നിയമസഭയിൽ തനിക്ക്ദു രിതമനുഭവിക്കുന്നവരുടെ ശബ്ദമായി മാറണം. ചാരിറ്റിയും രാഷ്ട്രീയവും രണ്ടായി കാണേണ്ടതില്ലെന്നും ഫിറോസ് പറയുന്നു.
അതേപോലെ തന്നെ യുഡിഎഫ് അനുഭാവിയാണ് എന്നതിനാൽ ഒരുപാട് സൈബർ ആക്രമണങ്ങൾക്ക് താൻ ഇരയായി എന്നും ഫിറോസ് ചൂണ്ടിക്കാട്ടി. കോൺഗ്രസാണ് തെരഞ്ഞെടുപ്പിൽ ആദ്യം സീറ്റു വാഗ്ദാനം ചെയ്തത് . പക്ഷെ താനിപ്പോഴും ഒരു ലീഗ് അനുഭാവിയാണെന്നും ഫിറോസ് പറയുന്നു.
തെരഞ്ഞെടുപ്പിൽ യുഡിഎഫ് സംവിധാനത്തിലാണ് മത്സരിക്കുന്നത്. മുന്നണിയിൽ കോൺഗ്രസ്, ലീഗ് വേർതിരിവുകൾ ഒന്നുമില്ല. മുന്നണി സംവിധാനം ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും ഫിറോസ് കൂട്ടിച്ചേർത്തു. ഇതുകൊണ്ട് മത്സരിക്കാൻ മലപ്പുറത്തെ സീറ്റ്തെ രഞ്ഞെടുത്തു എന്ന ചോദ്യത്തിന് അത് പാർട്ടി തീരുമാനമാണ് എന്നായിരുന്നു ഫിറോസിന്റെ മറുപടി. മണ്ഡലത്തിൽ വിജയിച്ചാൽ അവിടെത്തന്നെ വീട് എടുത്ത് താമസിക്കുമെന്നും ഫിറോസ് വ്യക്തമാക്കി
إرسال تعليق