സ്വർണവിലയിൽ വീണ്ടും കുറഞ്ഞു: പവന് വില 33,680 രൂപയായി


സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ ഇടിവ്. പവന്റെ വിലയിൽ 760 രൂപ കുറഞ്ഞ് 33,680 നിലവാരത്തിലെത്തി. ഗ്രാമിന്റെ വില 4210 രൂപയുമായി. 34,440 രൂപയായിരുന്നു കഴിഞ്ഞദിവസത്തെ വില. ഇതോടെ 2020 ഓഗസ്റ്റിൽ രേഖപ്പെടുത്തിയ റെക്കോഡ് നിലവാരമായ 42,000 രൂപയിൽനിന്ന് പവന്റെ വിലയിൽ 8,320 രൂപയാണ് കുറഞ്ഞത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,715 ഡോളറായും കുറഞ്ഞു. ഒരുമാസത്തിനിടെ 134 ഡോളറും ആറുമാസത്തിനിടെ 216 ഡോളറുമാണ് താഴ്ന്നത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 259 രൂപ കുറഞ്ഞ് 45,049 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിയുടെ വിലയിലും സമാനമായ ഇടിവ് രേഖപ്പെടുത്തി.


.Read also വോട്ടർപട്ടികയിൽ പേരുണ്ടോ എന്നു പരിശോധിക്കാൻ  കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ  ആപ്പ്  Download ചെയ്യൂ Click here👉🖱️


Read also ഗൾഫിൽ നിന്നും നാട്ടിലേക്ക് സൗജന്യമായി ഫോൺ വിളിക്കാം ഈ ആപ്പിലൂടെ  Click install

Post a Comment

أحدث أقدم