മുസ്ലീം ലീഗില്‍ സീറ്റിനായി നിരവധി നേതാക്കള്‍ രംഗത്ത്

കോണ്‍ഗ്രസിന് പിന്നാലെ മുസ്ലീം ലീഗിലും നിയമസഭാ സീറ്റിനായി നിരവധി നേതാക്കള്‍ രംഗത്ത്. മലപ്പുറം അടക്കമുള്ള ഉത്തര കേരളത്തില്‍ തങ്ങള്‍ക്ക് വലിയ സ്വാധീനമാണെന്നു ലീഗ് അവകാശപ്പെടുകയും, പാര്‍ട്ടി കേഡര്‍ ശക്തമാണെന്നു പറയുമ്പോഴും നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തും കാസർകോടും സീറ്റിനായി നേതാക്കളുടെ കിട മത്സരം. മഞ്ചേശ്വരത്ത്‌ സിറ്റിങ് എംഎൽഎ എം സി ഖമറുദീൻ വീണ്ടും അവകാശവാദവുമായി രംഗത്തുണ്ട്‌.

ലീഗ്‌ ജില്ലാ സെക്രട്ടറി മുനീർ ഹാജി, ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജി, യൂത്ത്‌ ലീഗ്‌ സംസ്ഥാന സെക്രട്ടറി എ കെ എം അഷറഫ്‌ എന്നിവരാണ്‌ സീറ്റിനായി രംഗത്തുള്ള മറ്റുള്ളവർ. കാസർകോട്‌, സിറ്റിങ് എംഎൽഎ എൻ എ നെല്ലിക്കുന്ന്‌ മൂന്നാമതും മത്സരിക്കാൻ കച്ചക്കെട്ടുമ്പോൾ അഴീക്കോട്‌ നിന്ന്‌ പരാജയം പേടിച്ച്‌  കെ എം ഷാജി ഇവിടേക്ക്‌ വരാൻ ശ്രമിക്കുന്നു. ജില്ലാ പ്രസിഡന്റ്‌ ടി ഇ അബ്ദുല്ലയും അവകാശവാദം ഉന്നയിക്കുന്നു.  ജ്വല്ലറി നിക്ഷേപ തട്ടിപ്പ്‌ കേസിൽ പ്രതിയായി കണ്ണൂർ സെൻട്രൽ ജയിലിലായിരുന്ന എം സി ഖമറുദീന്‌ ഇനി മഞ്ചേശ്വരത്ത്‌ മത്സരിക്കാൻ അവസരമില്ലന്നാണ്‌ കരുതിയത്‌. എന്നാൽ ജാമ്യത്തിൽ ജയിലിൽ നിന്ന്‌ പുറത്തിറങ്ങിയ ഖമറുദീൻ മണ്ഡലത്തിൽ സജീവമാണ്‌. എല്ലായിടത്തും ഓടിയെത്തുന്നു. താൻ വീണ്ടും മത്സരിച്ചാൽ വോട്ടർമാർ പിന്തുണക്കുമെന്ന്‌ സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്താൻ കിണഞ്ഞ്‌ ശ്രമിക്കുകയാണ്‌ അദ്ദേഹം.

മണ്ഡലത്തിലെ പ്രമുഖരെയും പ്രവർത്തകരെയും കാണുന്ന തിരക്കിലാണ്‌. ഖമറുദീൻ ജയിലിലായത്‌ മുതൽ എ കെ എം അഷറഫ്‌  മണ്ഡലത്തിൽ സജീവമാണ്‌‌. മണ്ഡലത്തിൽ നിന്നുള്ളയാൾക്ക്‌ തന്നെ സീറ്റ്‌ നൽകണമെന്നാണ്‌ അദ്ദേഹത്തിന്റെ കൂടെയുള്ളവരുടെ നിലപാട്‌.  ഈ ആവശ്യമുന്നയിച്ച്‌ ഇവർ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്‌ സമയത്ത്‌ പാണക്കാട്‌ തങ്ങളുടെ തറവാട്ടിൽ പോയി പരസ്യമായി പ്രതിഷേധിക്കുകയുണ്ടായി. ‌. ജയിലിൽ നിന്നിറങ്ങിയ ശേഷം അദ്ദേഹം സജീവമാകുന്നതിൽ കൂടുതല്‍ അസ്വസ്ഥരാണ്‌ പ്രാദേശിക നേതാക്കൾ. ഖമറുദീൻ മത്സരിക്കുന്നത്‌ മഞ്ചേശ്വരത്ത്‌ മാത്രമല്ല സംസ്ഥാനത്താകെയും ദേഷമാകുമെന്ന്‌ ഇവർ പറയുന്നു.  ലീഗ്‌ ജില്ലാ നേതൃത്വത്തിനും ഇതേ അഭിപ്രായമാണുള്ളത്‌. മണ്ഡലത്തിന്‌ പുറത്തുള്ള ജില്ലാ സെക്രട്ടറി മുനീർ ഹാജി, ജില്ലാ ട്രഷറർ കല്ലട മാഹിൻ ഹാജി എന്നിവരാണ്‌ ജില്ലാ നേതൃത്വത്തിന്റെ പട്ടികയിലുള്ള പ്രമുഖർ. എ കെ എം അഷറഫിനെ ജില്ലാ സെക്രട്ടറിയാക്കി അടക്കിനിർത്താമെന്നാണ്‌ നേതാക്കളുടെ മനസിലിരിപ്പ്‌.  ജില്ലയിൽ എതിർപ്പുണ്ടങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയോടെ മൂന്നാമതും മത്സരിക്കാനൊരുങ്ങുകയാണ്‌ കാസർകോട്‌ എൻ എ നെല്ലിക്കുന്ന്‌.

ഐഎൻഎല്ലിൽ നിന്ന്‌ ലീഗിലെത്തിയ അദ്ദേഹത്തെ പാരമ്പര്യവാദികൾ അംഗീകരിക്കുന്നില്ല. സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയിലാണ്‌ അദ്ദേഹത്തെ ആദ്യം സ്ഥാനാർഥിയാക്കുന്നത്‌. രണ്ടുവട്ടം എംഎൽഎ ആയ നെല്ലിക്കുന്ന്‌  മാറി നിൽക്കണമെന്നാണ്‌ നേതാക്കളിൽ പലരുടെയും അഭിപ്രായം.  ജില്ലാ പ്രസിഡന്റ്‌ ടി ഇ അബ്ദുല്ലക്ക്‌ അവസരം നൽകണമെന്ന ആവശ്യം ശക്തമാണ്‌. ഇതിനിടെ സ്‌കൂൾ അഴിമതി കേസിൽ വിജിലൻസ്‌ അന്വേഷണം നേരിടുന്ന കെ എം ഷാജി സംസ്ഥാന നേതൃത്വത്തിൽ സമ്മർദം ചെലുത്തി കാസർകോട്‌  മത്സരിക്കാൻ ശ്രമിക്കുന്നത്‌ ജില്ലയിലെ നേതാക്കളില്‍ വന്‍ പ്രതിഷേധമാണ് സൃഷ്ടിച്ചിരിക്കുന്നത്.

Read also വോട്ടർപട്ടികയിൽ പേരുണ്ടോ എന്നു പരിശോധിക്കാൻ  കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ  ആപ്പ്  Download ചെയ്യൂ Click here👉🖱️


Read also ഗൾഫിൽ നിന്നും നാട്ടിലേക്ക് സൗജന്യമായി ഫോൺ വിളിക്കാം ഈ ആപ്പിലൂടെ  Click install


Post a Comment

أحدث أقدم