നരേന്ദ്ര മോദിയെ പ്രശംസിച്ചു : ജമ്മു കശ്മീരിൽ ഗുലാം നബി ആസാദിന്റെ കോലം കത്തിച്ചു കോൺഗ്രസ് നേതാക്കൾ


ന്യൂഡൽഹി : .
ജമ്മു കശ്മീരിൽ ഗുലാം നബി ആസാദിനെതിരെ പ്രതിഷേധം നടത്തി കോൺഗ്രസ് നേതാക്കൾ. ആസാദ് പ്രധാനമന്ത്രിയെ പ്രശംസിച്ചതിനാണ് കോൺഗ്രസ് നേതാക്കൾ പ്രതിഷേധം നടത്തിയത്. ആസാദിന്റെ കോലം കത്തിച്ചായിരുന്നു പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം.

ജമ്മുവിലെ ഡിഡിസി മെംബർ ഷാനവാസിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. കോൺഗ്രസ് വളരെയധികം ബഹുമാനിച്ചിരുന്ന വ്യക്തിയാണ് ഗുലാം നബി ആസാദ്, എന്നാൽ പാർട്ടിയ്ക്ക് പിന്തുണ ആവശ്യമുള്ള സാഹചര്യത്തിൽ ബിജെപിയുമായി സൗഹൃദമുണ്ടാക്കുകയാണ് ആസാദ് ചെയ്യുന്നത് എന്നാണ് പാർട്ടി പ്രവർത്തകരുടെ ആരോപണം. ജമ്മു കശ്മീരിലെ ഡിഡിസി തെരഞ്ഞെടുപ്പ് സമയത്ത് പോലും സംസ്ഥാനത്തെത്താതിരുന്ന നേതാവാണ് ഇപ്പോൾ മോദിയെ പ്രശംസിക്കാനായി സംസ്ഥാനത്തെത്തിയത്. ഗുലാം നബി ആസാദിനെ പാർട്ടിയിൽ നിന്നും നീക്കണമെന്നാണ് ഇവരുടെ ആവശ്യം.

കഴിഞ്ഞ ദിവസമാണ് ജമ്മു കശ്മീരിൽ നടന്ന ചടങ്ങിൽ ഗുലാം നബി ആസാദ് പ്രധാനമന്ത്രിയെ പ്രശംസിച്ച് സംസാരിച്ചത്. ചായക്കടക്കാരനായിരുന്നു എന്ന കാര്യം പ്രധാനമന്ത്രി ഒളിച്ചുവെച്ചില്ലെന്നും മോദി ഒരു പച്ചയായ മനുഷ്യനാണ് എന്നുമാണ് ആസാദ് പറഞ്ഞത്.മോദിയുമായി രാഷ്ട്രീയപരമായി വളരെയധികം വിയോജിപ്പുകളുണ്ടെങ്കലും ചില നേതാക്കളെ തനിക്ക് ഇഷ്ടമാണ്. ജനങ്ങൾ മോദിയിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളണമെന്നും ആസാദ് പറഞ്ഞിരുന്നു.തുടർന്ന് ആസാദിന്റെ പരാമർശത്തിനെതിരെ കോൺഗ്രസിനുള്ളിൽ തന്നെ വിമർശനമുയർന്നിരുന്നു.

Snews

Post a Comment

أحدث أقدم