ആലപ്പുഴ:
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മാതാവ് ദേവകിയമ്മയ്ക്കും ഇരട്ടവോട്ട്. ചെന്നിത്തലയിലും ഹരിപ്പാടുമാണ് ദേവകിയമ്മയ്ക്ക് വോട്ടുള്ളത്. അധികൃതരുടെ വീഴ്ചയാണ് പിഴവിന് കാരണമെന്നും വോട്ട് മാറ്റാൻ അപേക്ഷ നൽകിയിരുന്നുവെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പു വരെ രമേശ് ചെന്നിത്തലയുടെയും കുടുംബത്തിന്റെയും വോട്ട് അദ്ദേഹത്തിന്റെ ജന്മദേശമായ തൃപ്പെരുന്തുറ പഞ്ചായത്തിലായിരുന്നു. എന്നാൽ 2021 നിയമസഭാ തിരഞ്ഞെടുപ്പിന് അദ്ദേഹത്തിന്റെയും മാതാവ് ഉൾപ്പെടെയുള്ളവരുടെയും വോട്ട് ഹരിപ്പാട് ക്യാമ്പ് ഓഫീസിന്റെ വിലാസത്തിലേക്ക് മാറ്റി. ഈ വിലാസത്തിലേക്ക് വോട്ട് മാറ്റിയപ്പോൾ, ചെങ്ങന്നൂർ മണ്ഡലത്തിലെ ചെന്നിത്തല പഞ്ചായത്തിലെ വോട്ടർ പട്ടികയിൽനിന്ന് ദേവകിയമ്മയുടെ പേര് നീക്കം ചെയ്യണമെന്ന് അപേക്ഷ നൽകിയിരുന്നു. എന്നാൽ ചെന്നിത്തലയുടെ മാതാവിന്റെ പേര് വോട്ടേഴ്സ് ലിസ്റ്റിൽനിന്ന് നീക്കം ചെയ്തിരുന്നില്ല. അതിനാലാണ് ദേവകിയമ്മയുടെ പേര് രണ്ടിടത്തും കണ്ടെത്തിയിരിക്കുന്നത്.
إرسال تعليق