ബംഗളൂരു:
ഭാര്യയുടെ കാമുകനെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. സംഭവത്തില്‍ ബൈദരഹള്ളി സ്വദേശിയായ ഭരത്കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുടെ കാമുകനായ ശിവരാജിനെയാണ് മുപ്പത്തൊന്ന് വയസ്സുകാരനായ ഭരത് കുമാര്‍ കൊലപ്പെടുത്തിയത്.
കിടപ്പുമുറിയില്‍ ഭാര്യയെയും കാമുകനെയും ഒരുമിച്ച് കണ്ടെത്തിയതാണ് ദാരുണമായ കൊലയ്ക്ക് കാരണമായത്. ഭാര്യയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഭരത് ഏറെ നാളായി ഇരുവരെയും നിരീക്ഷിച്ച് വരികയായിരുന്നു. ശേഷം കണ്ടുപിടിക്കാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു.
ആറുമണിക്കൂര്‍ കട്ടിലിനടിയില്‍ ഒളിച്ചിരുന്നതിന് ശേഷമാണ് കൊലപാതകം നടത്തിയത്. മൂന്ന് വര്‍ഷം മുന്‍പാണ് വിനുതയും ശിവരാജും തമ്മില്‍ പരിചയത്തിലാവുന്നത്. ബന്ധത്തില്‍ സംശയം തോന്നിയ ഭരത്കുമാര്‍ ശിവരാജിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. കുറ്റം സമ്മതിച്ച പ്രതിയെ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷം ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു.
إرسال تعليق