
കൊൽക്കത്ത :
രാമ ക്ഷേത്രം നിർമ്മിക്കാനുള്ള സുപ്രീം കോടതി വിധിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പങ്കുണ്ടെന്നും , അതുകൊണ്ട് മുസ്ലീങ്ങൾ മോദിക്ക് വോട്ട് ചെയ്യില്ലെന്നും തൃണമൂൽ കോൺഗ്രസ് എംഎൽഎ സിദ്ദിഖുള്ള ചൗധരി . സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു സിദ്ദിഖുള്ള ചൗധരിയുടെ പ്രസ്താവന.
മോദിക്ക് വോട്ടുചെയ്യുന്നതിന് മുമ്പ് രാമ ക്ഷേത്രം നിർമ്മിക്കുന്നതിനെ കുറിച്ച് മുസ്ലീങ്ങൾ 10 തവണ ചിന്തിക്കും. സുപ്രീംകോടതി വിധി മുസ്ലീം സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തി. ഭരണഘടനയെക്കാൾ ഖുറാൻ വിജയിക്കുമെന്നും സിദ്ദിഖുള്ള ചൗധരി പറഞ്ഞു.
പശ്ചിമ ബംഗാളിൽ ഗോ വധം തടയാൻ ആർക്കും കഴിയില്ലെന്നും ചൗധരി പറഞ്ഞു . ‘ ബിജെപി അധികാരത്തിൽ വന്നാൽ സംസ്ഥാനത്ത് ഗോ വധം അവസാനിപ്പിക്കുമെന്നാണ് പറയുന്നത് . ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇവിടെയെത്തിയപ്പോഴും അത് തന്നെയാണ് പറഞ്ഞത് . കഴിഞ്ഞ 1000-1200 വർഷമായി ബംഗാളിൽ കന്നുകാലി കശാപ്പ് നടക്കുന്നുണ്ട് . മുസ്ലീങ്ങളും മറ്റുള്ളവരും ഉൾപ്പെടെ എല്ലാവരും ഗോമാംസം കഴിക്കുന്നു. ഗോമാംസം നിരോധിച്ചാൽ ബംഗാളികൾക്ക് ഉറപ്പായും ദേഷ്യം വരും. ‘ സിദ്ദിഖുള്ള ചൗധരി പറഞ്ഞു.
إرسال تعليق