ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബിജെപി എംപി പ്രഗ്യാ സിംഗ് താക്കൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിമാനമാര്‍ഗം മുംബയിലെ കോകിലാബെൻ ആശുപത്രിയിലാണ് എംപിയെ ചികിത്സയ്ക്കായി എത്തിച്ചത്. അവസാന ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രഗ്യാ സിംഗ് താക്കൂറിനെ ആരോഗ്യ പ്രശ്നങ്ങളാല്‍ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രഗ്യയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു.
നേരത്തെ രണ്ട് മാസത്തെ ആശുപത്രി വാസത്തിന് ശേഷം ഫെബ്രുവരി 19 ന് വീണ്ടും ആരോഗ്യനില വഷളായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഡിസംബറില്‍ എംപി കൊവിഡ് ലക്ഷണങ്ങളോടെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു.
2008ല്‍ നടന്ന മാലേഗാവ് സ്ഫോടനക്കേസിലെ മുഖ്യ പ്രതികളിലൊരാളായിരുന്നു സാധ്വി പ്രഗ്യാ സിങ് ഠാക്കൂര്‍. ഈ കേസില്‍ 2017ല്‍ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി എന്‍ ഐ എ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
إرسال تعليق