പോരാട്ടം യു ഡി എഫും ബി ജെ പിയും തമ്മിലെന്ന് കുഞ്ഞാലിക്കുട്ടി

കാസര്‍കോട് | കാസര്‍കോടും മഞ്ചേശ്വരവും മറ്റു സംസ്ഥാനത്തെ മിക്ക മണ്ഡലങ്ങളിലും പോരാട്ടം യു ഡി എഫും ബി ജെ പിയും നേര്‍ക്കുനേരാണെന്നു മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കാസര്‍കോട് പ്രസ് ക്ലബിന്റെ പഞ്ചസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും യു ഡി എഫിനു വലിയ വിജയമുണ്ടാകും. തെക്കന്‍ ജില്ലകളിലും സ്ഥിതി അങ്ങനെ തന്നെയായിരിക്കും. തുടക്കത്തിലെ സ്ഥിതി അപേക്ഷിച്ചു യു ഡി എഫ് അടിച്ചുകയറുന്ന സ്ഥിതിയാണിന്നുള്ളത്. യു ഡി എഫ് മുന്നോട്ടു കുതിക്കുന്നതിന്റെ അങ്കലാപ്പിലാണ് എല്‍ ഡി എഫ്.

സുരേഷ്‌ഗോപിയല്ല, മുഖ്യമന്ത്രി തന്നെ യു ഡി എഫ് സ്ഥാനാര്‍ഥി ഗുരുവായൂരില്‍ വിജയിക്കുമെന്നു പറയാതെ പറഞ്ഞു. എല്‍ ഡി എഫിന്റെ കോ-ലീ-ബി ആരോപണം തുരുമ്പിച്ചതാണ്. ഇടതുപക്ഷം സൗകര്യപൂര്‍വം വര്‍ത്തമാനം പറയാന്‍ കൊള്ളാം. അവര്‍ ബി ജെ പി മത്സരിക്കുന്നതിന്റെയും മത്സരിക്കാതിരിക്കുന്നതിന്റെയും ഗുണം തേടി നടക്കുന്നവരാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുല്ല, മുന്‍ മന്ത്രി സി ടി അഹമ്മദലി, എ അബ്ദുല്‍റഹ്മാന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു

Post a Comment

أحدث أقدم