സമ്മര്‍ദം ശക്തമായി; ധര്‍മ്മടത്ത് മത്സരിക്കുന്നതില്‍ ഒരു മണിക്കൂറിനകം തീരുമാനമെന്ന് കെ സുധാകരന്‍



കണ്ണൂര്‍ 

സ്ഥാനാര്‍ഥിയാകാന്‍ സമ്മര്‍ദം ശക്തമാകവെ ധര്‍മ്മടത്ത് മത്സരിക്കുന്നത് സംബന്ധിച്ച് ഒരു മണിക്കൂറിനുള്ളില്‍ തീരുമാനമെടുക്കുമെന്ന് കെ സുധാകരന്‍ എംപി. ഇത് സംബന്ധിച്ച് പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയ ശേഷം നേതൃത്വത്തോട് തീരുമാനം അറിയിക്കുമെന്ന് സുധാകരന്‍ പറഞ്ഞു.

ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ. സുധാകരന്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് പറഞ്ഞിരുന്നു. ഇക്കാര്യം കെ സുധാകരനോട് ആവശ്യപ്പെട്ടിരുന്നു. കെ. സുധാകരന്റെ സമ്മതത്തിനായി കാത്തിരിക്കുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Read Also: തിരഞ്ഞെടുപ്പ് പോസ്റ്റർ ഡിസൈനുകൾ ഇനി മൊബൈലിൽ സ്വന്തമായി ചെയ്യാം➡️ Install App

അതേ സമയം അവസാന ഘട്ടത്തില്‍ കെപിസിസി നേതൃത്വം നടത്തുന്ന ധൃതിപിടിച്ച പ്രവര്‍ത്തനങ്ങളില്‍ സുധാകരന്‍ അതൃപ്തനാണ്. പിണറായി വിജയനെ പോലുള്ള ഒരാള്‍ക്കെതിരെ അവസാനഘട്ടത്തിലല്ല സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കേണ്ടത്. മുന്നൊരുക്കങ്ങള്‍ നടത്താന്‍ സമയം വേണമായിരുന്നു തുടങ്ങിയ കാര്യങ്ങളാണ് സുധാകരന്‍ ചൂണ്ടിക്കാട്ടുന്നത്.അതേ സമയം സ്ഥാനാര്‍ഥിയാകണം എന്നാവശ്യപ്പെട്ട് പ്രാദേശിക നേതാക്കള്‍ സുധാകരനെ വീട്ടിലെത്തി കണ്ടിരുന്നു

Read also വോട്ടർപട്ടികയിൽ പേരുണ്ടോ എന്നു പരിശോധിക്കാൻ  കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ  ആപ്പ്  Download ചെയ്യൂ Click here👉🖱️


Read Also: നിയമസഭ തിരഞ്ഞെടുപ്പ് പരാതികൾ നൽകാൻ ഇവിടെ ക്ലിക്ക് ചെയ്യുക CLICK HERE



Post a Comment

أحدث أقدم