
ന്യൂഡൽഹി:
ഗുസ്തി താരം ഋതിക ഫൊഗാട്ട്(17) മരിച്ച നിലയിൽ. ഇന്ത്യൻ വനിത ഗുസ്തി താരങ്ങളായ ബബിത ഫൊഗാട്ടിന്റെയും ഗീത ഫൊഗാട്ടിന്റെയും അടുത്ത ബന്ധുവാണ്. ഋതികയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
അടുത്തിടെ നടന്ന ഒരു ടൂർണമെന്റിന്റെ ഫൈനലിൽ ഋതിക പരാജയപ്പെട്ടിരുന്നു. ഭാരത്പൂരിൽ മാർച്ച് 14ന് നടന്ന ടൂർണമെന്റിൽ 1 പോയിന്റിനാണ് ഋതിക പരാജയപ്പെട്ടത്. ഇതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തതാണെന്നാണ് വിവരം. പ്രശസ്ത ഗുസ്തി കുടുംബത്തിലെ അംഗമായ ഋതിക ഫൊഗാട്ട് സംസ്ഥാനതലത്തിൽ ജൂനിയർ, ജൂനിയർ വുമൺ എന്നീ വിഭാഗങ്ങളിൽ മത്സരിച്ചുവരികയായിരുന്നു.
ദ്രോണാചാര്യ പുരസ്‌കാരം നേടിയ മഹാബീർ സിംഗ് ഫൊഗാട്ടിന് കീഴിലാണ് ഋതിക പരിശീലനം നടത്തിയിരുന്നത്. മഹാബീർ സ്‌പോർട്‌സ് അക്കാദമിയിലെ വിദ്യാർത്ഥിയായിരുന്ന ഋതിക ഒരു പ്രൊഫഷണൽ എംഎംഎ (മിക്‌സഡ് മാർഷ്യൽ ആർട്‌സ്) താരവുമായിരുന്നു.
Read also SSLC പരീക്ഷക്ക് എളുപ്പത്തിൽ പഠിക്കാൻ ഈ short Note ആപ്പ് ഡൗൺലോഡ്സിസിചെയ്യുക Click ➡️🖱️
إرسال تعليق