കുവൈത്തിൽ കോവിഡ് ബാധിച്ച്‌ കോഴിക്കോട് സ്വദേശി മരിച്ചു


കുവൈറ്റ് സിറ്റി> കുവൈത്തിൽ കോവിഡ് ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് മാത്തോട്ടം സ്വദേശി അബ്ദുൽ കരീം ( 63 ) ആണ് മരിച്ചത്. അൽ റാസി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. കുവൈത്തിലെ കൊച്ചിൻ ഗിഫ്റ്റ് ഹൌസ്, കൊച്ചിൻ ബിസ്സിനെസ്സ് ഗ്രൂപ്പ് ഉടമയാണ് അബ്ദുൽ കരീം.

കുവൈറ്റിൽ മൂന്ന് ദിവസത്തിനിടയിൽ കോവിഡ് ബാധിച്ച് മരിക്കുന്ന മൂന്നാമത്തെ മലയാളിയാണ് അബ്ദുൽകരീം.

ഭാര്യയും അഞ്ചു മക്കളും ഉണ്ട് . ഒരു മകൻ കുവൈത്തിലാണ്. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കരിക്കും.


Post a Comment

أحدث أقدم