കൊല്‍ക്കത്ത;
ബംഗാളില്‍ പെട്രോള്‍ പമ്പുകളില്‍ സ്ഥാപിച്ചിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം പതിപ്പിച്ച ഫ്‌ളക്‌സുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം. തെരഞ്ഞെടുപ്പ് കമ്മീഷനാണ് പുതിയ നിര്‍ദേശവുമായി രംഗത്തെത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരാതിയിന്മേലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Read also എത്ര പഴകിയ ഫോൺ ആണെങ്കിലും ഈ ക്യാമറ ആപ്പ് കൊണ്ട് DSLR ഇമേജും, 4K വീഡിയോകളും എടുക്കാം CLCIK INSTALL
72 മണിക്കൂറിനകം ഫ്‌ളക്‌സുകള്‍ നീക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ വിളംബരം ചെയ്തു കൊണ്ടുള്ള പരസ്യങ്ങള്‍ പെരുമാറ്റ ചട്ട ലംഘനമാണെന്ന് ടിഎംസി ചൂണ്ടിക്കാട്ടുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ പരസ്യപ്പെടുത്തുന്ന ഫ്‌ളക്‌സുകള്‍ തെരഞ്ഞെടുപ്പ് നടക്കുന്ന നാലു സംസ്ഥാനങ്ങളില്‍ നിന്നും പുതുച്ചേരിയില്‍ നിന്നും മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിക്കുകയും ചെയ്തു.
Read also ഗൾഫിൽ നിന്നും നാട്ടിലേക്ക് സൗജന്യമായി ഫോൺ വിളിക്കാം ഈ ആപ്പിലൂടെ Click install
إرسال تعليق