കണ്ണൂര്‍: മക്കളുടെ മരണത്തിൽ നീതി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ധർമ്മടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വതന്ത്രയായി മത്സരിക്കുന്ന വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് ചിഹ്നം ‘കുഞ്ഞുടുപ്പ്’. ‘ഫ്രോക്ക്’ എന്ന ചിഹ്നമാണ് അമ്മയ്ക്കു ലഭിച്ചതെന്ന് പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന സി.ആര്‍.നീലകണ്ഠന്‍ വ്യക്തമാക്കി. ഈ ചിഹ്നം വേണമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ ആവശ്യപ്പെട്ടിരുന്നു.
إرسال تعليق