രാത്രി സമയങ്ങളില്‍ പള്ളികളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുതെന്ന് കര്‍ണാടക വഖഫ് ബോര്‍ഡ്

ബെംഗളൂരു: 
രാത്രി 10 മുതൽ 6 വരെ പള്ളികളിലും ദർഗകളിലും ഉച്ചഭാഷിണികൾ ഉപയോഗിക്കരുതെന്ന് കർണാടക വഖഫ് ബോർഡിന്റെ സർക്കുലർ. ഈ സമയങ്ങളിൽ ഉള്ള ഉച്ചഭാഷിണി ഉപയോഗം ജനങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു എന്നതിനാലാണ് ഈ നടപടി എന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. സയലന്റ് സോണുകളിൽ ഈ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്തൽ ഉൾപ്പടെയുള്ള ശിക്ഷ നടപടികൾ സ്വീകരിക്കും.

 പകൽ സമയങ്ങളിലും ബാങ്ക് വിളിക്കുന്നതിനും മരണ വിവരം നൽകൽ, മാസപ്പിറവി അറിയിക്കൽ എന്നിവക്ക് മാത്രമേ ഉച്ചഭാഷിണികൾ ഉപയോഗിക്കാവു. നമസ്കാരം, സലാത്ത്, ജുമുഅ, ഖുതുബ തുടങ്ങിയവയ്ക്ക് പള്ളിക്കകത്തെ സ്പീക്കറുകൾ മാത്രം ഉപയോഗിക്കണമെന്നും നിർദേശത്തിലുണ്ട്. 

Post a Comment

أحدث أقدم