തിരുവനന്തപുരം | സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ അവസാന ദിവസം ഇന്ന്. ഉച്ചക്ക് മൂന്നുവരെ പത്രിക സമര്‍പ്പക്കാം. ഇന്നലെ വരെ 1029 പേരാണ് വിവിധ മണ്ഡലങ്ങളിലായി പത്രിക സമര്‍പ്പിച്ചത്. ഇടത് സ്ഥാനാര്‍ഥികള്‍ മിക്കവരും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. യു ഡി എഫ്, എന്‍ ഡി എ സ്ഥാനാര്‍ഥികളില്‍ പത്രിക നല്‍കാനുള്ളവര്‍ ഇന്ന് സമര്‍പ്പിക്കും. സൂക്ഷ്മപരിശോധന നാളെ രാവിലെ 11 മണി മുതല്‍ ആരംഭിക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനാുള്ള അവസാന ദിവസം തിങ്കളാഴ്ച മൂന്ന് മണിയാണ്.
പല മണ്ഡലങ്ങളിലും മുന്‍കാലങ്ങളില്‍ നിന്ന് വിത്യസ്തമായി കടുത്ത പോരാട്ടമാണ് നടക്കുന്നത്. ചില മണ്ഡലങ്ങളില്‍ യു ഡി എഫിനെ വിമത ഭീഷണിയും അലട്ടുന്നുണ്ട്. ഇരിക്കൂര്‍ അടക്കമുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് പൊട്ടിത്തെറിയുടെ വക്കിലാണ്.
إرسال تعليق