സ്വിമ്മിംഗ് പൂളില്‍ തലയടിച്ച് വീണ് വിദ്യാര്‍ഥി മരിച്ചു

മലപ്പുറം | ഇടുക്കിയിലേക്ക് വിനോദ യാത്രക്ക് പോയ മലപ്പുറം സ്വദേശിയായ വിദ്യാര്‍ഥി സ്വിമ്മിംഗ് പൂളില്‍ തലയടിച്ചട് വീണ് മരണപ്പെട്ടു. കല്‍പകഞ്ചേരി ജി വി എച്ച് എസ് സ്‌കൂളില്‍ നിന്നും വിദ്യാര്‍ഥികള്‍ സംഘടിച്ച വിനേദയാത്രാ സംഘത്തിലുണ്ടായിരുന്ന വരമ്പനാല ചെറവന്നൂരിലെ കടായിക്കല്‍ മുഹമ്മദ് നിഹാല്‍ (18) ആണ് മരിച്ചത്.

പ്ലസ് ടു, വിഎച്ച് എസ്ഇ വിഭാഗങ്ങളിലെ വിദ്യാര്‍ഥികളാണ് കഴിഞ്ഞ ദിവസം ഇടുക്കിയിലേക്ക് വിനോദയാത്ര പോയത്. ബുധനാഴ്ച വൈകീട്ട് ആറോടെ സ്വിമ്മിംഗ് പൂളില്‍ കുളിക്കുന്നതിനിടെയാണ് പ്ലസ്ടു വിദ്യാര്‍ഥിയായ നിഹാല്‍ അപകടത്തില്‍പ്പെട്ടത്.

ഇടുക്കി കട്ടപ്പന മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ചെറവന്നൂര്‍ വടക്കേ മഹല്ല് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ മയ്യിത്ത് ഖബറടക്കി. പിതാവ്; അബ്ദുല്‍ നാസര്‍ എന്ന മാനുപ്പ. മാതാവ്: നിഷിദ. സഹോദരി: നിയ ഫാത്വിമ.

 

 

Post a Comment

أحدث أقدم