കൊച്ചി ശബരിമല വിഷയത്തില്‍ രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. പാര്‍ലിമെന്റില്‍ രാഹുല്‍ ഗാന്ധി ഈ വിഷയം സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ആലുവ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം എന്‍ ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം നടത്തിയ റോഡ് ഷോയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമിത് ഷായുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ ഉത്തരം നല്‍കിയിട്ടില്ല. കേരളത്തിലെ ജനങ്ങള്‍ ജീവിക്കാന്‍ സ്ട്രഗിള്‍ ചെയ്യുമ്പോള്‍ സര്‍ക്കാര്‍ സ്മഗ്‌ളിംഗ് നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
إرسال تعليق