മഞ്ചേശ്വരത്ത് നീക്കുപോക്കിന് തയ്യാര്‍’; ബിജെപിയെ തോല്‍പിക്കാന്‍ പിന്തുണയ്ക്കാമോ എന്ന് എല്‍ഡിഎഫിനോട് മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട്: ബിജെപിയെ പരാജയപ്പെടുത്താന്‍ സിപിഐഎമ്മുമായി നീക്കുപോക്കിന് കോണ്‍ഗ്രസ് തയ്യാറാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മഞ്ചേശ്വരത്ത് എല്‍ഡിഎഫ് യുഡിഎഫിനെ പിന്തുണയ്ക്കണം. നീക്കുപോക്കിന് യുഡിഎറ് തയ്യാറാണെന്നും മുല്ലപ്പള്ളി പറഞ്ഞു. മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ദുര്‍ബലനാണ്. അവിടെ ബിജെപിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും മുല്ലപ്പള്ളി അറിയിച്ചു. എസ്ഡിപിഐ വോട്ട് യുഡിഎഫിന് വേണ്ട. എസ്ഡിപിഐയുമായി 72 മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് പ്രാദേശിക നീക്കുപോക്ക് നടത്തിക്കഴിഞ്ഞു. നിഷേധിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.

Post a Comment

أحدث أقدم