രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നതായി ആരോഗ്യ മന്ത്രിലായം

ന്യൂഡല്‍ഹി :

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നതായി ആരോഗ്യ മന്ത്രിലായം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിലേക്ക് എത്തിയെന്നും രോഗമുക്തി നിരക്ക് 90 ശതമാനത്തിന് മുകളിലെത്തിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4157 മരണങ്ങളാണ് ഇന്ത്യയിലുണ്ടായത്. മരണ നിരക്ക് നാലായിരത്തിന് മുകളില്‍ നില്‍ക്കുന്നത് ആശങ്കയേറ്റുന്നു. എന്നാല്‍ ഇന്ത്യയില്‍ രോഗാവസ്ഥ കൂടിയ സമയത്ത് റിപ്പോര്‍ട്ട് ചെയ്ത കേസുകളിലെ  മരണങ്ങളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. ഇന്നലെ 2,08,921കേസാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 2,95,955 പേര്‍ രോഗമുക്തരായതായും ചെയ്തു. രാജ്യത്ത് ഇതുവരെ 2,71,57,795 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 2,43,50,816 പേര്‍ രോഗമുക്തരാകുകയും ചെയ്തു. കോവിഡ് ബാധിച്ച് ഇതുവരെ 3,11,388 പേരുടെ മരണമാണ് രാജ്യത്തുണ്ടായത്. നിലവില്‍ 24,95,591സജീവ രോഗികളുണ്ട്. രാജ്യത്ത് ഇതുവരെ 20,06,62,456 പേര്‍ക്ക് വാക്സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Also: ഇന്നത്തെ മറ്റു ടെക്‌നോളജി, ജോബ് വാർത്തകൾ അറിയാൻ ➡️CLICK HERE


Post a Comment

أحدث أقدم