ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ബി ജെ പി നേതാവടക്കം മൂന്ന് പേര്‍ക്കെതിരെ കേസ്



കോട്ടയം :

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ് സി ഐ)യില്‍ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയില്‍ അധികം രൂപ തട്ടിയതായ പരാതിയില്‍ ബി ജെ പി നേതാവ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസ്. മുളക്കുഴ മുന്‍ പഞ്ചായത്ത് അംഗവും ബി ജെ പി പ്രാദേശിക നേതാവുമായ സനു എന്‍ നായരാണ് ഒന്നാംപ്രതി. ബുധനൂര്‍ സ്വദേശി രാജേഷ് കുമാര്‍, എറണാകുളം വൈറ്റില സ്വദേശി ലെനിന്‍ മാത്യു എന്നിവരാണ് കൂട്ടുപ്രതികള്‍. കേസെടുത്ത ചെങ്ങന്നൂര്‍ പോലീസ് കൂടുതല്‍ ബി ജെ പി നേതാക്കളുടെ പങ്ക് സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്.

Read also:1-10 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾ ഓൺലൈനിൽ ( PDF രൂപത്തിൽ) ഫ്രീയായി ഡൗൺലോഡ് ചെയ്യാം👉  CLICK HERE


ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ എഞ്ചിനീയര്‍ മുതല്‍ പല തസ്തികകളില്‍ ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയത്. ഇതുവരെ ഒമ്പത് പരാതികളാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസിന് ലഭിച്ചത്. പത്തനംതിട്ട കല്ലറക്കടവ് സ്വദേശിയുടെ പരാതി പ്രകാരം ഇയാളില്‍ നിന്ന് മാത്രം 20 ലക്ഷത്തിലധികം രൂപ പ്രതികള്‍ തട്ടിയെടുത്തിട്ടുണ്ട്. കേന്ദ്ര മന്ത്രിമാര്‍ക്ക് ഒപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ കാണിച്ചായിരുന്നു തട്ടിപ്പെന്നാ് പരാതിക്കാരന്‍ പറയുന്നത്. ആറ് മാസത്തിനകം എഫ് സി ഐ എഞ്ചിനീയറാക്കാമെന്ന് വിശ്വസിപ്പിച്ച് 2019 ഒക്ടോബറില്‍ 10 ലക്ഷം രൂപ വാങ്ങി. മൂന്നാംപ്രതി ലെനിന്‍ മാത്യു എഫ് സി ഐ ബോര്‍ഡ് അംഗമാണെന്ന് വിശ്വസിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.

Read Also: ഇന്നത്തെ മറ്റു ടെക്‌നോളജി, ജോബ് വാർത്തകൾ അറിയാൻ ➡️CLICK HERE

Post a Comment

أحدث أقدم