കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നദിയില്‍ തള്ളി; ബന്ധുക്കള്‍ അറസ്റ്റില്‍ covid



ബല്‍റാംപുര്‍:
 


യു പിയിലെ ബല്‍റാംപുരില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നദിയില്‍ തള്ളി. സംഭവത്തില്‍ ബന്ധുക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പി പി ഇ കിറ്റ് ധരിച്ച ബന്ധുക്കള്‍ മൃതദേഹം നദിയില്‍ തള്ളുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് പോലീസ് നടപടിയെടുത്തത്. പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സിദ്ധാര്‍ഥ് നഗര്‍ നിവാസിയായ പ്രേംനാഥ് മിശ്രയുടെതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞതായി ബല്‍റാംപുര്‍ മെഡിക്കല്‍ ചീഫ് ഓഫീസര്‍ ഡോ. വി ബി സിംഗ് അറിയിച്ചു. കൊവിഡ് പോസിറ്റിവായ മിശ്രയെ ഇക്കഴിഞ്ഞ 25നാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും മെയ് 28ന് മരിച്ചതായും അദ്ദേഹം പറഞ്ഞു. 28ന് തന്നെ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തു.


Post a Comment

أحدث أقدم