
ശിവപുരി: ഇന്ധനവുമായി വന്ന ടാങ്കർ ലോറി കീഴ്മേൽ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. എന്നാൽ പരിക്കുപറ്റിയ ഡ്രൈവറെ സഹായിക്കാതെ നാട്ടുകാർ 'അവസരോചിതമായി ഇടപെട്ട്' ടാങ്കർ ലോറിയിൽ നിന്നും പെട്രോൾ ഊറ്റി. കന്നാസിലും കുപ്പികളിലും ഒക്കെയായി നാട്ടുകാർ പെട്രോൾ ഊറ്റിയപ്പോൾ ഡ്രൈവറും സഹായിയും വൈദ്യ സഹായം ലഭിക്കാതെ വാഹനത്തിൽ തന്നെ കിടന്നു.
മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ പൊഹ്റി എന്ന സ്ഥലത്താണ് സംഭവം. ഗ്വാളിയാറിൽ നിന്ന് ഷേപുരിലേക്ക് പോകുകയായിരുന്ന ടാങ്കർ ലോറി അമിത വേഗതയെ തുടർന്നാണ് അപകടത്തിൽപ്പെട്ടത്. ഇവിടെ പെട്രോളിന് ലിറ്ററിന് 106 രൂപയാണ് വില.
സമീപത്തെ സ്റ്റേഷനിൽ നിന്നും പോലീസ് എത്തിയെങ്കിലും പെട്രോൾ ഊറ്റലിൽ നിന്ന് നാട്ടുകാരെ തടയാനായില്ല. പെട്രോൾ ലഭിക്കുമെന്നറിഞ്ഞ സമീപ ഗ്രാമത്തിൽ നിന്നുപോലും ആളുകൾ ബൈക്കിൽ പെട്രോൾ ശേഖരിക്കാനായി ഒഴുകിയെത്തി.
إرسال تعليق