കോവിഡ് വെല്ലുവിളി ഉയര്‍ത്തിയ 2020 മെയ് ആദ്യവാരം മുതല്‍ വിവിധ വിദേശരാജ്യങ്ങളില്‍ നിന്നയി സ്വന്തം നാട്ടിലേക്ക് മടങ്ങിയത് 15 ലക്ഷത്തോളം മലയാളികള്‍. അവരില്‍ 10.45 ലക്ഷം പേരും തൊഴില്‍ നഷ്ടമായതിനെ തുടര്‍ന്നാണ് നാട്ടിലേക്ക് മടങ്ങിയതെന്നുമാണ് ജൂണ്‍ 18 ന് പുറത്ത് വിട്ട സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം ഇവരില്‍ എത്രപേര്‍ വിദേശ രാജ്യങ്ങളിലേക്ക് മടങ്ങി,
ആരൊക്കെ മറ്റ് ജോലികളിലേക്ക് മാറി എന്നതിനെ സംബന്ധിച്ചുള്ള കണക്കുകള്‍ ഒന്നും സര്‍ക്കാറിന്‍റെ അടുത്തില്ല. 2020 മെയ് മുതൽ 12 മാസത്തിനുള്ളിൽ 27 ലക്ഷം അന്താരാഷ്ട്ര യാത്രക്കാർ കേരളത്തിൽ നിന്നും യാത്ര പുറപ്പെട്ടുവെന്നാണ് എയർപോർട്ട്
ഈ കാലയളവിൽ 14,63,176 പേർ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തിയെന്നാണ് നോര്‍ക്ക ഡാറ്റയിൽ പറയുന്നത്. അതില്‍ 10,45,288 (ശതമാനത്തിലധികം) പേരാണ് ജോലി നഷ്ടമായതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയത്. 2.90 ലക്ഷം പേര്‍ വിസ റദ്ദായത് ഉള്‍പ്പടേയുള്ള മറ്റ് കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ശേശിക്കുന്നവര്‍ കുട്ടികള്‍, പൗരന്‍മാര്‍, ഗര്‍ഭിണികള്‍ എന്ന ഗണത്തില്‍ വരുന്നവരാണ്.
കേരളത്തില്‍ നിന്നും കുറഞ്ഞത് 20 ലക്ഷത്തിലേറേപ്പേര്‍ വിദേശത്ത് ജോലി ചെയ്യുന്നുവെന്നാണ് കണക്കാക്കുകള്‍. കൂടുതല്‍ പേരും യുഎഇ ഉള്‍പ്പടേയുള്ള ഗള്‍ഫ് രാജ്യങ്ങളിലാണ്. സംസ്ഥാനത്തിന്‍റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് തന്നെ ഈ ഗള്‍ഫ് പണത്തെ ആശ്രയിച്ചുള്ളതാണ്. ഈ സാഹചര്യത്തില്‍ പ്രവാസികളുടെ മടക്കം കേരളത്തെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്നതാണ്.
ഈ കാലയളവിൽ 55,960 പേർ മാത്രമാണ് മറ്റ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയതെന്നും നോർക്ക ഡാറ്റ വ്യക്തമാക്കുന്നു. 2020 മെയ് മുതൽ ഈ വർഷം ഏപ്രിൽ വരെ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ കണക്കുകൾ പ്രകാരം, സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളായ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് 27.20 ലക്ഷം യാത്രക്കാർ വിദേശ രാജ്യങ്ങളിലേക്ക് പുറപ്പെട്ടു.
നിലവിലെ കണക്കുകള്‍ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ചില യാത്രക്കാർ ഉൾപ്പെടും. കൂടാതെ അല്ലെങ്കിൽ മുമ്പ് യാത്ര റദ്ദാക്കുകയും പിന്നീടുള്ള തീയതിയിൽ വരികയും ചെയ്യേണ്ടിവന്നവരും ഉണ്ടാകാമെന്നുമാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇവരില്‍ വലിയൊരു വിഭാഗം തിരികെ ജോലി ചെയ്യുന്ന രാജ്യങ്ങളിലേക്ക് പോയിട്ടുണ്ടാവുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു, കഴിഞ്ഞ ഒരു വർഷത്തിനിടെ മടങ്ങിയെത്തിയവരിൽ എത്രപേർ വിദേശത്തേക്ക് തിരികെ പോയിട്ടുണ്ടെന്നത് സംബന്ധിച്ച് വ്യക്തമായ കണക്കുകള്‍ ഇല്ലെന്നാണ് നോര്‍ക്കയിലെ റിക്രൂട്ട്മെന്‍റ് മാനേജര്‍ അജിത് കൊളാശ്ശേരി അഭിപ്രായപ്പെടുന്നത്
എയർപോർട്ട് അതോറിറ്റിയുടെ കണക്കുകളും ഇത് തന്നെയാണ് വ്യക്തമാക്കുന്നത്. ഈ കാലയളവില്‍ വിദേശ സഞ്ചാരികളോ, ഹജ്ജ്-ഉംറ പോലുള്ള തീര്‍ത്ഥാടനമോ നടന്നിട്ടില്ലാത്തതിനാല്‍ മടങ്ങിയവരില്‍ ഭൂരിപക്ഷവും പ്രവാസികള്‍ തന്നെയാകുമെന്നാണ് കണക്കാക്കുന്നത്. ഇതില്‍ വലിയൊരളവില്‍ ട്രാന്‍സിസ്റ്റ് യാത്രക്കാര്‍, കൊവിഡ് വ്യാപനത്തിന്‍റെ തുടക്കത്തില്‍ ഇന്ത്യയില്‍ കുടുങ്ങിപ്പോയവരും ഉണ്ടാവുമെന്നും അജിത് കൊളാശ്ശേരി വ്യക്തമാക്കുന്നു.
إرسال تعليق