നടിയെ ആക്രമിച്ച കേസ്; മാപ്പുസാക്ഷി വിഷ്ണു ഒളിവിലെന്ന് പോലീസ്

തിരുവനന്തപുരം | നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണു ഒളിവിലെന്ന് പോലീസ്. കേസിലെ നിര്‍ണായക സാക്ഷിയായ വിഷ്ണു എവിടെയെന്ന് അറിയില്ലെന്നാണ് പോലീസ് പറയുന്നത്. പല തവണ സമന്‍സ് അയച്ചിട്ടും ഹാജരാവാത്തതിനാല്‍ വിഷ്ണുവിനെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കേസിലെ പത്താം പ്രതിയായ വിഷ്ണു പിന്നീട് മാപ്പുസാക്ഷിയാവുകയായിരുന്നു.

ഒന്നാം പ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിനോട് പണം ആവശ്യപ്പെട്ടതിന് വിഷ്ണുവാണ് സാക്ഷി. ജയിലില്‍ നിന്നിറങ്ങിയ വിഷ്ണു ദിലീപിനോട് പണം ആവശ്യപ്പെട്ടത് വിവാദമായിരുന്നു

Post a Comment

أحدث أقدم