ടി പി ആര്‍ കുറയ്ക്കാന്‍ സമ്മാന പദ്ധതിയുമായി വ്യാപാരി വ്യവസായി ഏകോപന സമിതി

കോഴിക്കോട് | കൊവിഡ് പരിശോധനക്ക് കൂടുതല്‍ ആളുകളെ എത്തിക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി. ടി പി ആര്‍ കുറയ്ക്കാന്‍ കോഴിക്കോട് ജില്ലയിലെ പെരുവയല്‍ പഞ്ചായത്ത് കേന്ദ്രീകരിച്ച് സമ്മാന പദ്ധതി ഏര്‍പ്പെടുത്തി. ജനങ്ങളെ ആകര്‍ഷിക്കാന്‍ നറുക്കെടുപ്പിലൂടെ സമ്മാനം നല്‍കുന്നതാണ് പദ്ധതി. പരിശോധനക്ക് എത്തുന്നവരില്‍ നിന്ന് നറുക്കെടുത്ത് 5001 രൂപ സമ്മാനം നല്‍കും.

പദ്ധതിക്ക് പഞ്ചായത്ത് ഭരണ സമിതി പരോക്ഷ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ടി പി ആര്‍ കുറഞ്ഞാല്‍ കടകള്‍ തുറക്കാമെന്ന ലക്ഷ്യത്തോടെയുള്ള നീക്കം വിവാദത്തിലായിട്ടുണ്ട്

Post a Comment

أحدث أقدم